പെരിങ്ങോട്ടുകരയുടെ അഭിമാനം ജ്യോത്സനയ്ക്ക് അഭിനന്ദനവുമായി കെ പി സി സി വിചാർ വിഭാഗ് പെരിങ്ങോട്ടുകര


കെ പി സി സി വിചാർ വിഭാഗ്‌ നാട്ടിക ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ നടന്ന ഖേലോ ഇന്ത്യ പ്രഥമ  ദേശീയ സ്ക്കൂൾ ഗെയിംസിൽ 70 കി ഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ജ്യോത്സനയെ വസതിയിലെത്തി ഡിസിസി വൈ. പ്രസിഡൻറ് ജോസ് വള്ളൂർ ആദരിച്ചു .നാട്ടിക ബ്ലോക്ക് ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.ടി.ജോസ് ,ഗീതദാസ് ,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഇ.രമേശൻ വിചാർ വിഭാഗ് ഭാരവാഹികളായ ഷൈൻ ടി.വി ,പി എസ് പി നസീർ ,റാനിഷ് നാട്ടിക ,വിനോഷ് വടക്കേടത്ത് ,അശോകൻ കുറുവത്ത് ,സോളമൻ എന്നിവർ പ്രസംഗിച്ചുComments