തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിൽ ശ്രീജിത്ത് ചാഴൂർ എന്ന പുതിയ ഗാനരചിയിതാവിന്റെ ഓഡിയോ സി ഡി പ്രകാശനവും ,അനുമോദന സദസും ,കലാപരിപാടികളും 2018 ഫെബ്രുവരി 18 ഞായറഴ്ച
ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ  വച്ച് നടന്നു....ചാഴൂർ പൗരാവലിയുടെ നേതൃത്വത്തിൽ ശ്രീജിത്ത് ചാഴൂർ രചിച്ച 8 ഗാനങ്ങളടങ്ങിയ ഓഡിയോ സി ഡി " നീ മറന്ന പ്രണയം " രണ്ടാം ഭാഗം പ്രകാശനം ചാഴൂർ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ 'ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു .നന്മ സംസ്ഥാന ട്രഷറർ മനോമോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമ പിന്നണി ഗായകൻ സന്നിദാനന്ദൻ സി ഡി പ്രകാശനം നടത്തി
ഇൻസ്പെക്ടർ ഓഫ് പോലീസ് അന്തിക്കാട് മനോജ് കുമാർ .പി.കെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു .. ലൗലേഷ് .കെ.വി. രാമകൃഷ്ണൻ കാരയിലന് നൽകി ആദ്യ വിൽപ്പന നടത്തി .പ്രതിഭകളെ ആദരിക്കൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷൻ നിർവ്വഹിച്ചു
ആന്റോ തൊറയൻ ,അഷ്റഫ് അമ്പയിൽ ,വി.വി.സുരേഷ്, ശ്രീജിഞ്ഞ് ചാഴൂർ ,ദിലീപ് ,അജിത്ത് എന്നിവർ പ്രസംഗിച്ചു .സിനിമ സംവിധായകൻ ടി.കെ.വാസുദേവൻ ,സിനിമ സംവിധായകനും ,അഭിനേതാവും ആയ താജുദ്ദീൻ കൈപ്പമംഗലം ,വോളിബോൾ താരവും ,എഴുത്തുകാരനു മായ അഷ്റഫ് അമ്പയിൽ ,55 വയസു കഴിഞ്ഞും SSLC .+2 തുല്യത ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്കോടെ വാസായ കെ.കെ.ഗിരീഷ് കുമാർ തിരുമേനി, നാടൻ കലാരൂപങ്ങൾക്ക് തന്റേതായ സംഭാവനകൾ നൽകിയ നന്മ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു .തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു

ഓഡിയോ CD  ലഭിക്കുവാൻ ബന്ധപെടുക  Sreejith - 75 92858555


Comments